കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (സിഎസ്എൽ) ഡെന്മാർക്കിലെ സ്വിറ്റ്സർ കന്പനിക്കായി നാലു ബൊള്ളാർഡ് പുൾ ട്രാൻസ്വേഴ്സ് ടഗുകൾ നിർമിക്കും.
70 ടണ്ണിന്റെ ടഗുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ സിഎസ്എലും സ്വിറ്റ്സറും ഒപ്പുവച്ചു.
സിഎസ്എൽ ഡയറക്ടർ ഡോ.എസ്. ഹരികൃഷ്ണൻ, സിഇഒ ഹരികുമാർ, ജിഎം (ബിസിനസ് ഡെവലപ്മെന്റ്) നാഗേഷ് കൃഷ്ണമൂർത്തി, സ്വിറ്റ്സർ സിഇഒ കാസ്പർ നിലാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.